Hero Image

എക്സ് എഐയില് ചേരൂ' എന്ന പോസ്റ്റുമായി ഈലോൺ മസ്ക് ; എഞ്ചിനീയർമാർക്കും ഡിസൈനര്മാർക്കും ക്ഷണം

എക്സ് എഐയിലേക്ക് യുവത്വങ്ങളെ ക്ഷണിച്ചിരിക്കുകയാണ് എക്സ് സി.ഇ.ഒ എലോൺ മസ്ക്. മസ്കിന്റെ എഐ സ്റ്റാർട്ടപ്പാണ് ഇത്. പ്രൊഡക്ട്, ഡാറ്റ, ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗങ്ങള്‍ക്കൊപ്പം എഞ്ചിനീയര്‍മാരേയും ഡിസൈനര്‍മാരേയും കമ്പനി ക്ഷണിക്കുന്നുണ്ട്. ‘എക്സ് എഐയില്‍ ചേരൂ’ എന്ന പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് മസ്കിന്റെ എക്സ് പ്ലാറ്റ്ഫോമിൽ തന്നെയാണ്.

അടുത്തിടെ ഗ്രോക്ക് എന്ന പേരില്‍ ഒരു എഐ ചാറ്റ് ബോട്ട് എക്സ് എഐ വികസിപ്പിച്ചിരുന്നു. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിക്ക് നേരെ വെല്ലുവിളിയായി ആണ് മസ്ക് 2023 ല്‍ എക്സ്എഐക്ക് തുടക്കമിട്ടത്.ലോകത്തെ ഏറ്റവും നന്നായി മനസിലാക്കാനും മനുഷ്യവംശത്തെ സഹായിക്കാനും സാധിക്കുന്ന എഐ സംവിധാനങ്ങളാണ് ഇപ്പോൾ കമ്പനി വികസിപ്പിച്ചെടുക്കുന്നത്.

ഈ ഉദ്യമത്തിലാണ് തങ്ങളുടെ എഐ ഗവേഷകരും എഞ്ചിനീയര്‍മാരും അടങ്ങുന്ന സംഘമെന്നാണ് എക്സ് എഐ പറയുന്നത്. യുഎസിലെ സാന്‍ഫ്രാന്‍സിസ്കോ ബേ ഏരിയ, ബാലോ ആള്‍ടോ എന്നീ സ്ഥലങ്ങളിലേക്കും ലണ്ടനിലേക്കുമാണ് എക്സ്എഐ നിലവിൽ നിയമനങ്ങള്‍ നടത്തുക. എഐ ട്യൂട്ടര്‍മാരേയും എക്സ്എഐയ്ക്ക് കമ്പനിയിലേക്ക് സ്വാഗതം ചെയ്യുന്നുണ്ട്.

ഓഫിസിൽ വന്നു ജോലി ചെയ്യാൻ താത്പര്യമുള്ളവരെയാണ് കമ്പനിക്ക് ആവശ്യം. എന്നാല്‍ മികച്ച കഴിവുകളുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് റിമോട്ടായി വർക്ക് ചെയ്യാനുള്ള അവസരവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മെഡിക്കല്‍, ഡെറ്റല്‍, വിഷന്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങളും ആകര്‍ഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എക്സ് എഐയ്ക്കായി 300 കോടി മുതല്‍ 400 കോടി ഡോളര്‍ വരെ നിക്ഷേപം കണ്ടെത്താനുള്ള പ്രായക്നത്തിലാണ് ഇപ്പോൾ കമ്പനിയും എലോണ്‍ മസ്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.

എക്സ് നിരവധി അപ്ഡേഷൻസുമായി ഇപ്പോൾ സജീവമായി രംഗത്തുണ്ട്. ലിങ്ക്ഡ്ഇന്നിന് എതിരാളിയെ ഒരുക്കാനുള്ള ശ്രമത്തിലാണ് എക്സെന്ന റിപ്പോർട്ടുകൾ ഇതിനു മുൻപേ വന്നിരുന്നു. തൊഴിലന്വേഷണത്തിനുള്ള സൗകര്യം കമ്പനി ഒരുക്കുമെന്നാണ് റിപ്പോർട്ടുകളിൽ നിന്നും അറിയാൻ സാധിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചർ കമ്പനി പുറത്തിറക്കിക്കഴിഞ്ഞു.

READ ON APP